തൃശൂർ : കേരള സംഗീതനാടക അക്കാദമി നാട്യഗൃഹത്തിൽ വച്ച് നടന്നു വരുന്ന പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിൽ ഉഷാനങ്ങ്യാരും അതിര ഹരിഹരനും കൂടി എഴുതിയ ശ്രീകൃഷ്ണചരിതം നങ്ങ്യാർകൂത്ത് പുസ്തകത്തിൻ്റെ പ്രകാശനം കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് കൂടിയാട്ട ആചാര്യ ഗുരു കലാമണ്ഡലം ഗിരിജാ ദേവിക്ക് നല്കി പ്രകാശനം ചെയ്തു.
ഗുരു വേണു.ജി. അദ്ധ്യക്ഷനായ യോഗത്തിൽ ഡോ. വി. ആർ മുരളിധരൻ പുസ്തകാവലോകനം നടത്തി. കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അനുഗ്രഹഭാഷണം നടത്തി. കേരള സംഗീതനാടക അക്കാദമി നിർവ്വാഹക സമിതി അംഗം രേണു രാമനാഥ് ആശംസയർപ്പിച്ചു. മോഹിനിയാട്ട ആചാര്യഗുരു നിർമ്മല പണിക്കരുടെ അനുഗ്രഹ സന്ദേശം അവരുടെ അഭാവത്തിൽ യോഗത്തിൽ വായിച്ചു. ഉഷാനങ്ങ്യാർ ആമുഖം പറഞ്ഞ ചടങ്ങിന് കപിലാവേണു സ്വാഗതവും ഡോ. അപർണനങ്ങ്യാർ നന്ദിയും പറഞ്ഞു.
തുടർന്ന് ഉഷാനങ്ങ്യാരുടെ ശിഷ്യരായ കപില വേണു, അപർണനങ്ങ്യാർ, സരിതാകൃഷ്ണകുമാർ, ആതിര ഹരിഹരൻ എന്നിവർ നങ്ങ്യാർ കൂത്തിൻ്റെ സോദാഹരണ പ്രഭാഷണവും ഡോ. പ്രസീദ മഹേഷ് സീത വിചാരധാരയുടെ നൈരന്തര്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
തുടർന്ന് പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ച ഉഷാനങ്ങ്യാരുടെ സീതയുടെ രംഗാവതരണവും നടന്നു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളത്തിൽ സരിതാ കൃഷ്ണകുമാർ ആതിരാ ഹരിഹരൻ , ഗുരുകുലം ശ്രുതി എന്നിവർ പങ്കെടുത്തു.
ജൂൺ 16 ഞായറാഴ്ച രംഗാവതരണങ്ങൾ ഉണ്ടായിരിക്കുന്നതല്ല. പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിൻ്റെ നാലാം ദിവസമായ തിങ്കളാഴ്ച പഞ്ചകന്യാ സങ്കല്പം എന്ന വിഷയത്തിൽ സെമിനാർ,പഞ്ചകന്യാ സംവാദം , മണ്ഡോദരി സ്ത്രൈണതയുടെ ഭാവത്രങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം, മണ്ഡോദരിയുടെ രംഗാവതരണം എന്നിവ നടക്കും
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com