കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പിൽ തുടര്‍ച്ചയായി ഏഴാം വട്ടവും ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് ടീം ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ ഏഴാം തവണയാണ് ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ് കാലിക്കറ്റ് ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ ആകുന്നത്.

continue reading below...

continue reading below..ഫൈനലിൽ നൈപുണ്യ കോളേജ് കറുകുറ്റിയെ (46-26) തോൽപ്പിച്ചാണ് സെൻറ് ജോസഫ്സ് കോളേജ് ചാമ്പ്യൻമാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ, പ്രോവിഡന്‍സ് കോളേജ് കാലിക്കറ്റ്, ജി.സി.പി കാലിക്കറ്റിനെ (65-57) തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി.വിജയികള്‍ക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വകുപ് മേധാവി ഡോ. കെ.പി. മനോജ് ട്രോഫികള്‍ സമ്മാനിച്ചു, സെൻറ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പൽ ഡോ. സി. ബ്ലസ്സി. അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളേജ് കായിക വകുപ്പ് മേധാവി ഡോ. സ്റ്റാലിൻ റാഫെൽ, കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പ്, വിഷ്ണു എന്‍ എസ്, ജനറല്‍ ക്യാപ്റ്റൻ സാമിയ എന്നിവര്‍ സംസാരിച്ചു.

You cannot copy content of this page