15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം അഗ്നിപ്രവേശാങ്കം കൂടിയാട്ടത്തോടെ സമാപിച്ചു

ഇരിങ്ങാലക്കുട : മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ കഴിഞ്ഞ 5 ദിവസമായി നടന്നു വന്നിരുന്ന 15-ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവം സമാപിച്ചു. സമാപന ദിവസമായ തിങ്കളാഴ്ച്ച അഭീഷ് ശശിധരൻ രേഖപ്പെടുത്താത്ത രംഗപാഠങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് സജീവ് നാരായണ ചാക്യാർ, നേപത്ഥ്യ ശ്രീഹരി ചാക്യാർ എന്നിവർ വേഷമിട്ട അഗ്നിപ്രവേശാങ്കം കൂടിയാട്ടം അരങ്ങേറി.

കൂടിയാട്ട ഇതിഹാസമായ പത്മഭൂഷൺ അമ്മന്നൂർ മാധവചാക്യാർ എഴുതിയ ആട്ടപ്രകാരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് 5 ദിവസങ്ങളിലായി കൂടിയാട്ടങ്ങൾ അവതരിപ്പിച്ചു. കൂടാതെ 5 പ്രബന്ധാവതരണങ്ങളും സെമിനാറും മഹോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രബന്ധാവതരണങ്ങളിൽ ഡോ. കെ ജി പൗലോസ്. ഡോ. സി കെ ജയന്തി, ഡോ. ശ്രീജിത്ത് രമണൻ , ഡോ. കലാമണ്ഡലം കൃഷ്ണേന്ദു, അഭീഷ് ശശിധരൻ എന്നിവർ പങ്കെടുത്തു.

സെമിനാറിൽ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം വി നാരായണൻ, കൂടിയാട്ടം കേന്ദ്ര ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ചരമദിനമായ ജൂലൈ 1 ന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സജ്ജീവ് കുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഉദ്ഘാടനം നിർവഹിച്ചത്. കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതിയംഗം രേണു രാമനാഥ്, കേരള കലാമണ്ഡലം അക്കാദമിക്ക് കോഡിനേറ്റർ അച്ചുതാനന്ദൻ , നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പർണ്ണശാലാങ്കം, മായാസീതാങ്കം , അഗ്നിപ്രവേശാങ്കം, ധനഞ്ജയം രണ്ടാമങ്കം എന്നി കൂടിയാട്ടങ്ങൾ 5 ദിവസങ്ങളിലായി മാധവനാട്യഭൂമിൽ അരങ്ങേറി.


മാർഗി മധു ചാക്യാർ, ഉഷാ നങ്ങ്യാർ, മാർഗി സജീവ് നാരായണ ചാക്യാർ, സൂരജ് നമ്പ്യാർ, കപില വേണു, സരിതാ കൃഷ്ണകുമാർ, നേപത്ഥ്യ യദുകൃഷ്ണൻ, നേപത്ഥ്യ രാഹുൽ ചാക്യാർ, നേപത്ഥ്യ ശ്രീഹരി ചാക്യാർ, ഗുരുകുലം തരുൺ, ഗുരുകുലം കൃഷ്ണദേവ്, ഗുരുകുലം ശ്രുത്രി എന്നി കലാകാരന്മാർ വിവിധ ദിവസങ്ങളിലായി രംഗത്തെതി. കോവിഡിന് ശേഷം പതിവിൽനിന്നും വിപിരിതമായായി ഇത്തവണ വലിയ അളവിൽ ആസ്വാദകർ എത്തിച്ചേർന്നിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O