ആനുരുളി വാദ്യ കലാകേന്ദ്രത്തിൽ വാദ്യകലാ പരിശീലന ക്ലാസ്

പുല്ലൂർ : ആനുരുളി വാദ്യ കലാകേന്ദ്രത്തിൽ വാദ്യകലാ പരിശീലന ക്ലാസ് തൃശൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആനുരുളി പായമ്മൽ ക്ഷേത്രത്തിൽ നടന്ന യോഗത്തിന് ഷാജൻ പായമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം നിഖിത അനൂപ്, ബിജു ചന്ദ്രൻ, സുകേഷ് ആനുരുളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . പുല്ലൂർ സജുചന്ദ്രൻ ക്ലാസ് വിശദീകരണം നടത്തി. അനൂപ് പായമ്മൽ സ്വാഗതവും സനീഷ് സി.എസ് നന്ദിയും പറഞ്ഞു.

You cannot copy content of this page