കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം

പടിയൂർ: കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി പടിയൂർ പഞ്ചായത്ത് സമ്മേളനം നടത്തി. എ.ഐ.ടി.യു.സി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. കെ ആർ വിനയ സന്തോഷ് അധ്യക്ഷത വഹിച്ചു.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു, സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ രമേഷ്, കെ.വി രാമകൃഷ്ണൻ, ഒ.എസ് വേലായുധൻ, ബാബു ചിങ്ങാരത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

വി.ടി ബിനോയ് സ്വാഗതവും വി.വി അജിതൻ നന്ദിയും പറഞ്ഞു. പുതിയ പഞ്ചായത്ത് ഭാരവാഹികളായി കെ.ആർ വിനയ സന്തോഷിനെ പ്രസിഡന്റായും വി ടി ബിനോയിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page