കല്ലേറ്റുംകര : ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ് ഫഷണൽ കല്ലേറ്റുംകര സ്വദേശി ആൽവിൻ ആൻ്റോ തുളുവത്തിന് ദേശീയ അംഗീകാരമായ പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഈ വർഷത്തെ ഹാസ്മുഖ്ഷാ മെമ്മോറിയൽ പുരസ്കാരം . രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്ര വുമടങ്ങുന്നതാണ് പുരസ്കാരം.
കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങളാണ് ആൽവിൻ ആന്റോയെ പുരസ്കാരത്തിന് അർഹനാക്കിയത്. 2024 ജനുവരിയിൽ വഡോദരയിൽ നടക്കുന്ന ഹാസ്മുഖ്ഷാ അനുസ്മരസ്മണ പ്രഭാഷണത്തിൽ പുരസ്കാരം സമ്മാനിക്കും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആണ് ആൽവിൻ പഠിച്ചിരുന്നത്. കല്ലേറ്റുംകര തുളുവത്ത് ആൻ്റോ- മോളി ദമ്പതികളുടെ മകനാണ്. ഭാര്യ സോന. എൽബി ജോസ്, ആൽഫി ആൻ്റോ എന്നിവർ സഹോദരങ്ങളാണ്.
സാമൂഹിക – പാരിസ്ഥിതിക പ്രശ്നങ്ങശ്നൾക്ക് പരിഹാരമാകുന്നവിധത്തിൽ ഗവേഷണത്തി നൂതനമായ പാരിസ്ഥിതിക സാങ്കേതിക വികസനപ്ര വർത്തനങ്ങളിലും മികച്ച സംഭവാകനകളർപ്പിക്കുന്നവർക്കായി കാച്നാർ ട്രസ്റ്റിന്റെ ധനസഹായത്തോടെ ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റി നൽകുന്നതാണ് ഹാസ്മുഖ്ഷാ മെമ്മോറിയൽ
പുരസ്കാരം. പവിഴപ്പുറ്റുകളുടെ സം രക്ഷണത്തിനും പുനരുജ്ജീവനത്തിനും ഊന്നൽ നൽകുന്നതാണ് ആൽവിന്റെ ഗവേഷണം .
നിരവധി തവണ സമുദ്രാന്തർഭാഗങ്ങളിൽ പഠന സർവേകൾ നടത്തിയിട്ടുള്ള ആൽവിൻ മികച്ച ഡൈവിങ് വിദഗ്ധൻഗ്ധ കൂടി യാണ്. ഇന്ത്യൻ സമുദ്രാതിർത്തികളിലും ദ്വീപുകളിലും പവിഴപ്പുറ്റുകളോട് ചേർന്ന കടൽ ജൈവവിധ്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്.
കടൽ സസ്തനിസ്തനികളെ പഠനവിധേയമാക്കുന്നതിനായി സി എം എഫ്ആർഐ ആരംഭിച്ച 100-ദിന സർവേസംഘത്തിലെ അംഗം കൂടിയാണ് ആൽവിൻ.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews