ഊരകം സ്റ്റാർ ക്ലബ്ബിന്‍റെ വാർഷികാഘോഷവേളയിൽ മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

ഊരകം : മൂല്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ പറഞ്ഞു. ഊരകം സ്റ്റാർ ക്ലബ്ബിന്‍റെ വാർഷികാഘോഷ ഉദ്‌ഘാടനവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

സ്റ്റാർ ക്ലബ് പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, ഭാരവാഹികളായ പി.ആർ. ജോൺ, ടി.സി. സുരേഷ്, വിൻസെന്റ് ടി. മാത്യു എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page