ലെജന്‍റ്സ് ഓഫ് ചന്തക്കുന്നിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലെജന്‍റ്സ് ഓഫ് ചന്തക്കുന്നിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ്ബിന്‍റെയും ഐ.എം.എ തൃശ്ശൂരിന്‍റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചന്തക്കുന്ന് ജംഗ്ഷനിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.ലെജന്‍റ്സ് ഓഫ് ചന്തക്കുന്ന് പ്രസിഡൻറ് ലിയോ താണിശ്ശേരിക്കാരൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സതീശൻ നീലങ്കാട്ടിൽ മുഖ്യ അതിഥി ആയിരുന്നു. രക്തദാന ക്യാമ്പ് ജനറൽ കൺവീനർ കെ. എച്ച് മയൂഫ്, സെക്രട്ടറി നിതീഷ് കാട്ടിൽ, ട്രഷറർ നിഷി കുമാർ, ഷാജൻ ചക്കാലക്കൽ എന്നിവർ സംസാരിച്ചു. 50 ഓളം പേരുടെ രക്തം ദാനം ചെയ്തു.

You cannot copy content of this page