മാപ്രാണം : നക്ഷത്ര റസിഡൻസ് അസോസിയേഷൻ സ്നേഹ സ്പർശം മെയ് 26 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മണപ്പെട്ടി ഉദയന്റെ പറമ്പിൽ വച്ച് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും
പാവപ്പെട്ടവരുമായ രോഗികളെ സഹായിക്കാനായി നക്ഷത്ര റസിഡൻസ് അസോസിയേഷൻ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക അർഹതപ്പെട്ടവരുടെ കൈകളിൽ അന്നേദിവസം ചടങ്ങിൽ വച്ച് ഏൽപ്പിക്കും.
കൂടാതെ ഈ വർഷം എസ്എസ്‌എൽസി / പ്ലസ് ടു പരീക്ഷ യിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ 35-ാം വാർഡിലെ വിദ്യാർത്ഥികളെ പ്രസ്‌തുത പരിപാടിയിൽ അനുമോദിക്കുന്നതാണ്. അതിനോടൊപ്പം നക്ഷത്രയിലെ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ നക്ഷത്ര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മാഹിൻ കെ.ബി അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ സി.സി. ഷിബിൻ , സെക്രട്ടറി ഗിരിജാവല്ലഭൻ, സനോജ് മാഷ്, രാധികാ ജോഷി എന്നിവർ സംസാരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com