ഇരിങ്ങാലക്കുട : പ്രവാചക സ്മരണയിൽ ഇരിങ്ങാലക്കുടയിൽ നബിദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി. ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി എ ഷഹീർ റാലി ഉദ്ഘാടനം ചെയ്തു.
ടൗൺ ജുമാമസ്ജിദ് സീനിയർ ചീഫ് ഇമാം പി എൻ എ കബീർ മൗലവി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് സക്കരിയ്യ ഖാസിമി കാഞ്ഞാർ, ടൗൺജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് ഷാനവാസ് അൽ ഖാസിമി, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം അഷറഫ് ബാഖവി, അൻഷിഫ് സഖാഫി, സിയാദ് സഖാഫി, മഹല്ല് സെക്രട്ടറി വി കെ റാഫി എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട ഠാണ പള്ളി നിന്നും തുടങ്ങിയ നബിദിനറാലി കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് അങ്കണത്തിൽ അവസാനിച്ചു.തുടർന്ന് മൗലീദ് പാരായണവും അന്നദാനവും നടന്നു. നബിദിന ഘോഷ കമ്മിറ്റി അംഗങ്ങളും മദ്രസ വിദ്യാർഥികളും മഹല്ല് നിവാസികളും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..