ഇരിങ്ങാലക്കുട : കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “തിരികെ സ്കൂളിൽ” സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സി.ഡി.എസ്സുകളുടെ നേതൃത്വത്തിൽ ക്യാമ്പയിന്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തു നിന്നും ഠാണ വഴി ടൗൺഹാളിലേക്ക് സംഘടിപ്പിച്ച മാരത്തോൺ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങി പോയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി 46 ലക്ഷം അയൽക്കൂട്ട വനിതകൾ വിദ്യാർത്ഥിനികളായി വിദ്യാലയങ്ങളിലേക്ക് എത്തും
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews