ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രം, എസ്.എൻ.വൈ.എസ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ 96- ാം മത് ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു. വിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരു മന്ദിരത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മണിശാന്തി മുഖ്യകാർമികത്വം വഹിച്ചു.
സമാധിദിനാചരണത്തിന്‍റെ ഭാഗമായി ഗുരുപൂജ, സമൂഹപ്രാർത്ഥന, സമൂഹ അർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു. എസ്. എൻ.ബി.എസ് ഭാരവാഹികളായ കിഷോർ കുമാർ, വേണു തോട്ടുങ്കൽ, ദിനേശൻ എളന്തോളി, ഷിജിൻ തവരങ്ങാട്ടിൽ, രഞ്ജിത്ത് ചെട്ടിയാൻ പറമ്പിൽ, എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ സന്തോഷ് ചെറാക്കുളം, പി കെ പ്രസന്നൻ, എസ്.എൻ.ബി.എസ് കമ്മിറ്റി അംഗങ്ങൾ എസ്.എൻ.വൈ.എസ് കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews