ലാപ്പ്ടോപ് വിതരണം നടത്തി

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിൽ 3-ാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ SC ST വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ വെച്ച് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രതിഗോപി അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ സരിത സുരേഷ്, കെ.യു.വിജയൻ ഭരണ സമിതി അംഗം തോമസ് തൊകലത്ത് , പഞ്ചായത്ത് അസി സെക്രട്ടറി കെ. ബി. ജോഷി, ഭരണസമിതി അംഗങ്ങളായ എ.എസ് സുനിൽകുമാർ, നിജി വത്സൻ , കെ . വൃന്ദ കുമാരി ,ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, റോസ് മീ ജയേഷ് , നിത അർജ്ജുനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 25 ൽ പരം വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page