ഇരിങ്ങാലക്കുട : കൂടിയാട്ടം കുലപതിയായിരുന്ന ഗുരു അമ്മന്നൂർ മാധവചാക്യാരുടെ 107 -ാമത് ജന്മവാർഷികാചരണത്തോടനുബന്ധിച്ച് ഭാസകൃതമെന്ന് പറയപ്പെടുന്ന അഭിഷേകനാടകത്തിന്റെ രണ്ടാമങ്കം ഹനുമദ്ദൂതാങ്കം കൂടിയാട്ടം മിശ്രവിഷ്കംഭം മാധവമാതൃഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറി.
മാധവമാതൃഗ്രാമത്തിന്റെ ഒമ്പതാമത് ആചാര്യനമസ്കൃതി-2024 തൃശ്ശൂർ പഴയനടക്കാവ് തെക്കെമഠം മിനിഹാളിൽ ആരംഭിച്ചു. മിശ്രവിഷ്കംഭത്തിൽ കകുഭൻ, ബിലമുഖൻ എന്നീ രണ്ട് വാനരകഥാപാത്രങ്ങളാണ് രംഗത്ത് വന്നത് 1996ൽ ഗുരു അമ്മന്നൂർ മാധവച്ചാക്യാർ അമ്മന്നൂർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഈ അങ്കത്തിന് ആട്ടപ്രകാരമെഴുതി ചിട്ടപ്പെടുത്തി അദ്ദേഹം രാവണനായി രംഗത്തുവന്നു.
ഈ അവതരണത്തിന്റെ 28-ാമത് വാർഷികത്തിലെത്തി നിൽക്കുമ്പോൾ മാധവമാതൃഗ്രാമം കൂടിയാട്ടവിദ്യാലയം ഹനുമദ്ദൂതാങ്കം നിർവ്വഹണസഹിതം സമ്പൂർണ്ണാവതരണത്തിന് ആരംഭം കുറിയ്ക്കുന്നു. മൂന്നു ഘട്ടങ്ങളിലൂടെയാണ് അവതരണം പൂർത്തിയാക്കുന്നത്.
ഒന്നാം ഘട്ടത്തിൽ ശ്രീരാമന്റെ നിയോഗംകൊണ്ട് വാനരന്മാർ സീതാന്വേഷണത്തിന് പോകുന്നതും, ഹനൂമാൻ സമുദ്രം ചാടി ലങ്കയിലേയ്ക്ക് പോകുന്നതുമായ മിശ്രവിഷ്കംഭം അരങ്ങേറി. കകുഭൻ ആയി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും ബിലമുഖനായി അമ്മന്നൂർ മാധവ് ചാക്യാരും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രവികുമാർ, ജയരാജ്, രാഹുൽ സുരേന്ദ്രൻ എന്നിവരും, ഇടക്കയിൽ കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ താളം ഡോ. ഭദ്ര.പി.കെ.എം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com