ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഗരുഡ പ്രീമിയം എ.സി സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
നിലവിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട ബാംഗ്ലൂർ ബസ് നോൺ ഏ. സി. സ്വിഫ്റ്റ് ആണ്. ഈ ബസ്സിനു പകരമാണ് പുതിയ സ്വിഫ്റ്റ് ഗരുഡ പ്രീമിയം എ സി ബസ് അനുവദിച്ചത്. ദിവസവും വൈകിട്ട് 6:05 നാണ് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നത് . തിരിക്കെ ബാംഗ്ലൂർ ശാന്തി നഗർ ബസ് സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 3 മണിക്ക് പുറപ്പെടും.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം.എൽ.എ എന്ന നിലയിൽ മന്ത്രി ഡോ:ആർ.ബിന്ദു ആവശ്യപ്പെട്ടത് പ്രകാരം ഒക്ടോബർ 9 ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി.ബാംഗ്ലൂർ ബസ് അനുവദിച്ചത് എന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

