വയോധികയുടെ കൊലപാതകം, പ്രതിയായ സഹോദരിയുടെ മകൻ മണിക്കൂറിനകം പിടിയിൽ

ഇരിങ്ങാലക്കുട : വയോധികയുടെ മരണത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് ഒരു കൊലപാതകം ആണെന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയായ സഹോദരിയുടെ മകനെ സംഭവം നടന്നു മണിക്കൂറിനകം പിടികൂടി.

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ കുടിലിങ്ങൽ ബസാറിൽ, ഏറാട്ട് വീട്ടിൽ സദാനന്ദൻ ഭാര്യ തങ്കമണി 67 വയസ്സ് എന്ന സ്ത്രീ മരണപ്പെട്ടു എന്നും പറഞ്ഞു ബന്ധുക്കൾ ശവ സംസ്കാരം നടത്തുന്നു എന്നും മരണത്തിൽ സംശയം ഉണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ ISHO നൗഫലും പോലീസ് സംഘവും സ്ഥലത്ത് എത്തി പ്രഥമിക അന്വേഷണം നടത്തിയതിൽ സംശയം തോന്നി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌ മോർട്ടം നടത്തേണ്ടത് ആവശ്യം ആണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു മനസ്സിലാക്കി മൃതശരീരം കൊടുങ്ങല്ലൂർ താലൂക് ആശുപത്രി മോർച്ചറീയിലേക്ക് മാറ്റി.

പോലീസ് വിവിധ ടീമുകളായി രഹസ്യമായി അന്വേഷണം ആരംഭിച്ചു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളത് എന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും പോലീസ് നടത്തിയ അന്വേഷണത്തിലും ഇത് ഒരു കൊലപാതകം ആണെന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയായ സഹോദരിയുടെ മകൻ ശ്യാംലാലിനെ പിടികൂടിയത്.

ഭർത്താവ് മരിച്ച് ഒറ്റക്ക് താമസിച്ചിരുന്ന തങ്കമണിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. തങ്കമണിയുടെ മറ്റൊരു സഹോദരി സുബോദിനിയും അവരുടെ മകൻ ശ്യാംലാൽ @ നിഷാനും തങ്കമണിയുടെ അയൽപക്കത്താണ് താമസിക്കുന്നത്. തങ്കമണി നൽകിയ 5 സെൻ്റ് സ്ഥലത്താണ് സുമോദിനിയും മകനും താമസിക്കുന്നത്. ഇവർ തങ്കമണിയുമായി ഇടക്കിടെ വഴി സംബന്ധിച്ച തർക്കം ഉണ്ടാകാറുണ്ട്.

കഴിഞ്ഞ ദിവസമാണ് വീട്ടിൽ വൈക്കീട്ട് അവശനിലയിൽ വീണുകിടക്കുന്നതായി കാണപ്പെട്ടതിനെ തുടർന്ന് തങ്കമണിയെ സഹോദരിയുടെ മകൻ ശ്യാംലാൽ എന്നയാളും ടിയാൻ്റെ മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിക്കുകയും മരണപ്പെട്ടു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക് കൊണ്ട് പൊന്നതും. തങ്കമണിയുടെ മരണത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതിനാലും സഹോദരിയുടെ മകനുമായി വഴക്കുള്ളതിനാലും പോലീസ് സ്ഥലത്ത് ചെന്ന്, മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുന്നതിനും മറ്റ്‌ നടപടികൾക്കുമായി വൈകീട്ട് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

ISHO നൗഫലിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ തങ്കമണിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതിനാൽ തൊടുപുഴയിൽ ചികിത്സിക്കാൻ കൊണ്ടു പോകുന്നു എന്ന വ്യാജേന ഇന്നലെ വൈകീട്ട് പ്രതി തങ്കമണിയുടെ വീടിലെത്തിയാണ് കൃത്യം നിർവഹിച്ചത്.

പോലീസിൻെറ കൃത്യവുമായ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാനായത്. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി നവനീത് ശർമ IPS ന്റെ നിർദേശനുസരണം കൊടുങ്ങല്ലൂർ DYSP ശ്രീ.സന്തോഷ്‌ന്റെ നേതൃത്വത്തിൽ ISHO നൗഫൽ കെ., എസ ഐ മാരായ രമ്യ കാർത്തികേയൻ, മുഹമ്മദ്‌ റാഫി, റിജി, സ്പെഷ്യൽ ബ്രാഞ്ച് എ എസ ഐ മുഹമ്മദ്‌ അഷ്‌റഫ്‌, സി പി ഓ രമ്യ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page