ഇരിങ്ങാലക്കുട : കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ ആറ്റപ്പാടം സ്വദേശി കണ്ണങ്കോട്ട് വീട്ടില്‍ നിസാമുദ്ധീനെ (42 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ, തീവെപ്പ് തുടങ്ങി 6 ഓളം കേസ്സുകളില്‍ പ്രതിയാണ്. സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊരട്ടി പോലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോമി എന്നിവർ കാപ്പ ഉത്തരവ് നടപ്പാക്കി. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com