വയോമന്ദസ്മിതം വയോ ക്ലബ് രൂപീകരിച്ചു

വേഴക്കാട്ടുകര : നൂറ് ദിനം നൂറ് പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ വയോമന്ദസ്മിതം വയോക്ലബ്ബുകള്‍ രൂപീകരിച്ചു. ഏഴാം വാര്‍ഡ് വേഴക്കാട്ടുകര എന്‍.എസ്.എസ് ഹാളില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം സിനിമാ താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

continue reading below...

continue reading below..ഉദ്ഘടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിതാ സുരേഷ്, ആരോഗ്യ-വിദ്യഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍കുട്ടി, ശോഭന, ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.

You cannot copy content of this page