ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സംഘാടക സമിതി യോഗവും ക്യാമ്പ് പോസ്റ്റർ പ്രകാശനവും

ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” കൂട് 2023″ സപ്ത ദിന സഹവാസ ക്യാമ്പിന്റെ സ്വാഗത സംഘ യോഗം ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂളിൽ വെച്ച് നടന്നു.

എൽ പി സ്ക്കൂൾ പ്രധാന അദ്ധ്യാപിക പി.ബി അസീന യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽ.പി സ്ക്കൂൾ പി ടി എ പ്രസിഡന്റ് വിൻസി ബെന്നി ഉദ്ഘാടനം ചെയ്യുകയും “കൂട് 2023” പോസ്റ്റർ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു.

വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മോഡൽ ബോയ്സ് സ്ക്കൂൾ പി ടി എ വൈസ് പ്രസിഡന്റ് മനോജ് കുമാർ, എസ് എം സി ചെയർമാർ അഹമ്മദ് ഫസലുള്ള , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ സൗമ്യ സാജൻ, സുനിത വിനയൻ , അദ്ധ്യാപകരായ സൂരജ് ശങ്കർ എൻ ആർ , ബിന്ദു വി.വി, സുരേഖ എം.വി എന്നിവർ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page