എടക്കുളം പാലത്തിൽ ഡ്യൂക്ക് ബൈക്കും ആക്ടീവ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടക്കുളം സ്വദേശി സാജ് റാം അന്തരിച്ചു, ബൈക്ക് യാത്രികൻ വിപിനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു

എടക്കുളം : എടക്കുളം പാലത്തിൽ ഡ്യൂക്ക് ബൈക്കും ആക്ടീവ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എടക്കുളം കരുവത്ര കാർത്തിക മകൻ സാജറാം (51) അന്തരിച്ചു. . ബൈക്ക് യാത്രികനായ എടക്കുളം സ്വദേശി പുളിയത്ത് കൃഷ്ണൻ മകൻ വിപിനും ഗുരുതരാവസ്ഥയിൽ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. സാജറാമിന്റെ ഭാര്യ സിജി (അധ്യാപിക), മകൻ ദേവദത്ത്.

You cannot copy content of this page