ക്രൈസ്റ്റ് കോളേജ് റോഡിലെ അപകടമേഖലയിൽ ക്രൈസ്റ്റ്നഗർ റസിഡൻറ്സ് അസോസിയേഷന്റെ (CNRA ) നേതൃത്വത്തിൽ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണവും അപകടസൂചനാ ബോർഡുകളും സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ കഴിഞ്ഞ ദിവസം ബസ്സപകടം നടന്ന സ്ഥലത്ത്, ക്രൈസ്റ്റ്നഗർ റസിഡൻറ്സ് അസോസിയേഷന്‍റെ (CNRA ) നേതൃത്വത്തിൽ പ്രതിഷേധവും പ്രതീകാത്മകമായി അപകടസൂചന ബോർഡ് സ്ഥാപിക്കലും സംഘടിപ്പിച്ചു. ബസ്സുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ ഡ്രൈവർമാരെ ബോധവൽക്കരിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാനും മുൻകരുതലിന്‍റെ ഭാഗമായും ‘അപകടമേഖല – ഗോ സ്ലോ ‘ സൂചനബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

continue reading below...

continue reading below..


ഈ വിഷയത്തിൽ ഗതാഗത വകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും സത്വരശ്രദ്ധയും അപകടസൂചനാ ബോർഡ്, സ്പീഡ്ബ്രേക്കർ എന്നിവ സ്ഥാപിക്കാൻ വേണ്ട നടപടിയും വേണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ഈ സമയം ഇതുവഴി കടന്നുപോയ ഇരുപത്തഞ്ചോളം ബസ്ഡ്രൈവർമാർക്ക്, ശ്രദ്ധയോടെയും സ്പീഡ് -ലിമിറ്റ് പാലിച്ചും വാഹനമോടിക്കുവാനുള്ള നിർദ്ദേശം നൽകി.


റസിഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, അസോസിയേഷൻ അംഗങ്ങൾ, ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻറ് തോംസൺ ചിരിയംകണ്ടത്ത് , സെക്രട്ടറി ഷാജു അബ്രഹാം കണ്ടംകുളത്തി, ട്രഷറർ ജോസ് മാളിയേക്കൽ, വൈസ് പ്രസിഡൻറ് ആനി പോൾ, ജോ: സെക്രട്ടറി പോൾ മാവേലി എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ബെന്നി പള്ളായി, ബോബി ജോസ് , മാത്യു മാളിയേക്കൽ,തോമസ് മാവേലി, സക്കീർ എന്നിവർ പ്രതീഷേധ സമരത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page