ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ച് നാഷണൽ സ്കൂൾ

ആനന്ദപുരം : 34-മത് ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു. കഴിഞ്ഞ നാലു ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ (551) പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി, കഴിഞ്ഞ വർഷത്തെ വിജയികളായ എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ്.എസ് (500) പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തി. ആതിഥേയരായ ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ് (467) മൂന്നാം സ്ഥാനം നേടി.

സമാപന സമ്മേളനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് മെമ്പർ മിനി വരിക്കശ്ശേരി, പഞ്ചായത്ത് അംഗം രതി ഗോപി, എ എൻ വാസുദേവൻ, ബിജു, ബിന്ദു, എ എം ജോൺസൺ, ഇന്ദു കല, എം ജെ ഷാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page