പൂമംഗലം : പടിയൂർ–പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഷൺമുഖം കനാൽ ബണ്ട് റോഡിൽ സ്ഥിരമായി അറവുമാലിന്യം തള്ളുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ശാശ്വത പരിഹാരം കാണാൻ കഴിയാത്ത എൽ ഡി എഫ് ഭരിക്കുന്ന പടിയൂർ–പൂമംഗലം പഞ്ചായത്ത് ഭരണസമിതികളുടെ നിലപാട് കടുത്ത പ്രതിഷേധാർഹമാണ് എന്ന് ബി.ജെ.പി.
മാലിന്യം തള്ളുകയും പ്രതിഷേധം ഉയരുമ്പോൾ നീക്കം ചെയ്യുകയും പിന്നീട് വീണ്ടും അതേ പ്രവൃത്തി ആവർത്തിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്കൂൾ വിദ്യാർഥികളും നാട്ടുകാരും നിരന്തരം സഞ്ചരിക്കുന്ന റോഡിനെ ദുർഗന്ധത്തിന്റെ കേന്ദ്രമാക്കി മാറ്റിയിട്ടും മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനോ ഫലപ്രദമായ നടപടി സ്വീകരിക്കാനോ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതികളുടെ ഭരണപരമായ പരാജയമാണ് എന്ന് പ്രസ്താവനയിൽ ബി ജെ പി കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആരോഗ്യവും സ്വൈര്യജീവിതത്തെയും ബാധിക്കുന്ന ഈ വിഷയത്തിൽ ഇനിയും മൗനം തുടരുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പരാതികൾക്ക് പുല്ലുവില കൽപ്പിക്കുന്ന പടിയൂർ–പൂമംഗലം പഞ്ചായത്ത് ഭരണസമിതികളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് മാലിന്യനിക്ഷേപം ശാശ്വതമായി തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധവുമായി ബിജെപി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.
മാലിന്യം നീക്കിയെന്ന പേരിൽ താൽക്കാലിക നാടകം അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് പഞ്ചായത്ത് ഭരണസമിതികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജീഷ് വലിയപറമ്പിൽ ജനറൽ സെക്രട്ടറി സുവർണ്ണ വേണുഗോപാൽ കണ്ണൻ കോമ്പാത്ത് രാജേഷ് മാമ്പിള്ളി ജിതേന്ദ്രൻ ഒലുപ്പുക്കടവിൽ സൈജു അരയംപറമ്പിൽ പരമേശ്വരൻ മിഥുൻ പുത്തൻവീട്ടിൽ വിശ്വജിത് പ്രീതി സുനിൽകുമാർ മീന അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


