പുല്ലൂർ : ടൂറിസം ഹബ്ബാകാൻ ഒരുങ്ങുകയാണ് മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതമ്പുചിറ .
സംസ്ഥാന ടൂറിസം വകുപ്പിന്റെ ടെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചതിനെ തുടർന്ന് പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബ് ആകാനുള്ളതിനുള്ള പദ്ധതിക്ക് പച്ച കൊടിയായി.
മറ്റത്തൂർ ലേബർ കോൺ ട്രേക്റ്റ് സൊസൈറ്റി നടത്തിയ വിശദപഠനത്തിന് ശേഷം സമർപ്പിച്ച ഡി.പി.ആർ ൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഹാപ്പിനസ് പാർക്ക് , ലൈറ്റിംഗ് , കനോപീസ്, ക്യാമറ, ടൈലിംങ് , ടേക്ക് എ ബ്രെക്ക്, സെൽഫി പോയൻ്റ് , വാക് വേ എന്നിവയും രണ്ടാം ഘട്ടത്തിൽ ചിൽഡ്രൻസ് പാർക്ക്, ഫൗണ്ടയിൻ, ഐസ്ക്രീം കോർണർ, എന്നിവയും മൂന്നാംഘട്ടത്തിൽ ബോട്ടിങ്ങ്, ഓപ്പൺ ജിം എന്നിവയും നടപ്പിലാക്കപ്പെടും.
ടൂറിസം വകുപ്പ് ഫണ്ട്, ഡോ. ആർ. ബിന്ദുവിൻ്റെ എം.എൽ.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ച് കൊണ്ടാണ് പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യ എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ സോയിൽ ടെസ്റ്റ് നടത്തി സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറാക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ടെക് എ ബ്രെയ്ക്കിൻ്റെ പ്രവർത്തനവും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
നവംബർ മാസത്തിൽ ചിറയുടെ പരിസര പ്രദേശങ്ങൾ മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനങ്ങളും കളക്ടറുടെ നേതൃത്വത്തിൽ പൂർത്തിയാക്കി കഴിഞ്ഞു. പൊതുമ്പുചിറ ടൂറിസം പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഡിസംബർ 2 തിങ്കളാഴ്ച്ച കാലത്ത് 11.30 ന് നടക്കുമെന്നും ആദ്യ ഘട്ട നിർമ്മാണം 6 മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും മുരിയാട് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com