വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. ആൽത്തറ പരിസരത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൾഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാർളി, മണ്ഡലം വൈസ് പ്രസിഡണ്ട് സിജു യോഹന്നാൻ എന്നിവർ സംസാരിച്ചു. ജോസഫ് ചാക്കോ, സുരേഷ് എ സി, ജോസ് മാമ്പിളി, ജോമോൻ മണാത്ത്, ഫെസ്റ്റിൻ ജോസഫ്, മിനി കാളിയങ്കര, വേണു മാസ്റ്റർ, സന്തോഷ് ആലുക്ക എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page