മോഹൻ സ്മൃതിയിൽ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംഘടി പ്പിച്ച “ദ്യശ്യമോഹനം 2025′ ൽ അക്ഷരാർത്ഥത്തിൽ ഒരു മോഹൻ സ്മൃതിയായി മാറി, ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട സംവിധായകൻ മോഹന്റെ ഓർമ്മകൾ തളംകെട്ടി നടന്ന പരിപാടിയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ചലച്ചിത്രം മേഖലയിലെ പ്രമുഖരും സുഹൃത്തുക്കളും പങ്കെടുത്തു.



പദ്‌മരാജനും, കെ.ജി. ജോർജും, ഭരതനും ആഘോഷിക്കപ്പെടുമ്പോൾ അവരോടൊപ്പം സഞ്ചരിച്ച അവരോളം പ്രതിഭാശാലിയായ മോഹനെ കേരളം മനഃപൂർവം വിസ്മരിക്കുകയാണെന്ന് സംവിധായകൻ കമൽ. മലയാള മധ്യവർത്തിസി നിമയിൽ കെ.ജി. ജോർജ്, ഭരതൻ, പദ്മരാജൻ, എം. മോഹൻ എന്നിവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. സംവിധായകൻ എം. മോഹന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി. ഇരിങ്ങാലക്കുട പൗരാവലിയും മോഹൻ ഫൗണ്ടേഷനും സംഘടി പ്പിച്ച “ദ്യശ്യമോഹനം 2025′ അനുസ്മരണപരിപാടിയുടെ സാംസ്ക്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമൽ.

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ തന്റെ കലാപ്രവർത്തനത്തിൽ ഒരുതരത്തിലുള്ള വെള്ളം ചേർക്കലും നടത്താതെ സിനിമകൾ സംവിധാനം ചെയ്തുപോന്ന സംവിധായകനായിരുന്നു മോഹനെന്ന് സംവിധായകൻ സിബി
മലയിൽ പറഞ്ഞു. ജനപ്രിയവും കലാമൂല്യവും ഒരുമിച്ചുചേർത്തു കൊണ്ട് മികച്ച സിനിമാനുഭവങ്ങൾ സൃഷ്ടിച്ച സംവിധായകനാ യിരുന്നു മോഹനെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന സാംസ്താരികസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായി. മോഹൻ ചലച്ചിത്ര പുരസ്ക്കാരം സംവിധായകൻ ലിജോ ജോജോസ് പെല്ലിശ്ശേരിക്ക് മന്ത്രി ആർ. ‘ബിന്ദുവും മോഹന്റെ ഭാര്യ അനുപമാ മോഹനും ചേർന്ന് സമ്മാനിച്ചു.



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, സംവിധായകൻ പ്രേംലാൽ, പദ്മരാജൻ്റെ മകനും കഥാകൃത്തുമായ അനന്തപദ്‌മനാഭൻ, കലാമണ്ഡലം ക്ഷേമാവതി, കെ.ബി. വേണു,പി ജി പ്രേംലാൽ , സിജി പ്രദീപ്, മുൻ എം.എൽ.എ. കെ.യു. അരുണൻ, യു. പ്രദീപ്മേനോൻ, സോണിയ ഗിരി എന്നിവർ സംസാരിച്ചു. രാവിലെ നടന്ന മോഹനസ്മൃതിയിൽ മലയാള സിനിമാരംഗത്തെ പ്രമുഖരായ കലാകാരന്മാ രും ആസ്വാദകരും അനുഭവങ്ങൾ പങ്കുവെച്ചു. പി.കെ. ഭരതൻ മാസ്റ്റർ മോഡറേറ്ററായിരുന്നു.



തുടർന്ന് നടന്ന സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന മോഹൻ സിനിമകളിലെ ഗാനങ്ങളെ ആധാരമാക്കിയുള്ള നൃത്തശില്പ വും, വിനീത്കുമാർ കോഴിക്കോട്, ശ്രുതി ജയൻ, സിറാജ് പല്ലിശ്ശേരി എന്നിവരുടെ നൃത്താവിഷ്കാരവും കണികാണികളുടെ മനം കവർന്നു. ശനിയാഴ്ച രാവിലെ മോഹൻ ചിത്രമായ വിടപറയും മുൻപേ പ്രദർശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ‘ശാലിനി എന്റെ കൂട്ടുകാരി’ ചലച്ചിത്രം പ്രദർശിപ്പിക്കും.

ദ്യശ്യമോഹനം രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 10 മണി മുതൽ മോഹൻ സിനിമ ‘ശാലിനി എന്റെ കൂട്ടുകാരി’ അവതരണവും തുടർന്ന് ഡാൻസ് ഫെസ്റ്റിവലും അരങ്ങേറും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, പ്രൊഫ. ജോർജ്ജ് എസ്. പോൾ എന്നിവർ ചടങ്ങിൽ സംസാരിക്കും. തുടർന്ന് വൈകീട്ട് 5 വരെ സത്യാഞ്ജലി കൊച്ചി അവതരിപ്പിക്കുന്ന നൃത്താഞ്‌ജലിയും അരങ്ങേറും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page