ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ സംഘടിപ്പിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ ഫെബ്രുവരി 13 മുതൽ 20 വരെ നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് ചൊവാഴ്ച കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ വൈകീട്ട് 5.30ന് വിഗ്രഹഘോഷയാത്രയും തുടർന്ന് ആചാര്യവരണം, ഭാഗവത മാഹാത്മ്യ പാരായണം എന്നിവ നടക്കും. യജ്ഞാചാര്യൻ ബ്രഹ്മശ്രീ. കാവനാട് രാമൻ നമ്പൂതിരിയാണ്.

അവരവരുടെ വീടുകളിൽ ഉള്ള കൃഷ്ണ വിഗ്രഹങ്ങൾ കൊണ്ടുവന്ന് വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുത്ത് യജ്ഞനശാലയിൽ വെക്കാവുന്നതാണ് എന്ന് സംഘടകർ അറിയിച്ചു.

You cannot copy content of this page