ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ മെയ് 29 മുതൽ 28 ദിവസം നീണ്ടുനിൽക്കുന്ന കൂത്തുത്സവം – അവതരണം: ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ മെയ് 29 (ഇടവമാസം തിരുവോണം നാൾ) മുതൽ 28 ദിവസത്തേക്ക് വൈകിട്ട് 5 മണി മുതൽ ചാക്യാർകൂത്ത് പ്രബന്ധോത്സവം അവതരിപ്പിക്കുന്നു. അമ്മന്നൂർ കുട്ടൻ ചാക്യാർ, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് എന്നിവരാണ് കൂത്ത് അവതരിപ്പിക്കുന്നത്.

കഥ: രാമായണം ആരണ്യകാണ്ഡം പാത്രചരിതം, ത്രിപുരദഹനം. മിഴാവ് കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളം ഇന്ദിരാ നങ്ങ്യാർ, അപർണാ നങ്ങ്യാർ. വാവ്, പ്രതിപദം എന്നീ ദിവസങ്ങളിൽ കൂത്ത് ഉണ്ടാവുകയില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page