ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിൽ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു

ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻറ് എ എം ജോൺസൻ അധ്യക്ഷനായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. മാനേജ്മെൻറ് പ്രതിനിധി എ.എൻ വാസുദേവൻ എൻഡോവ്മെൻ്റ് വിതരണം നടത്തി.

മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വൃന്ദാ കുമാരി, ശ്രീജിത്ത് പട്ടത്ത്, എം.പി.ടി.എ പ്രസിഡൻറ് സ്മിത വിനോദ് , പി.ടി.എ വൈസ് പ്രസിഡൻ്റ് എം.എ മോഹൻദാസ്, സ്റ്റാഫ് സെക്രട്ടറി കെ.പി. ലിയോ എം.ശ്രീകല, എന്നിവർ സംസാരിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി അർച്ചന എസ് നായർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ബി. സജീവ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് സി.വി ജെസ്സി നന്ദിയും പറഞ്ഞു.

You cannot copy content of this page