ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്‍റെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും, യാത്രക്കാരോട് സംസാരിക്കുവാനുമായി സ്ഥലം എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു തിങ്കളാഴ്ച രാവിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ സന്ദർശിച്ചു
കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്‍റെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും, യാത്രക്കാരോട് സംസാരിക്കുവാനുമായി സ്ഥലം എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു തിങ്കളാഴ്ച രാവിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷൻ നേരിടുന്ന പ്രശ്നങ്ങളും പോരായ്മകളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും മറ്റു പ്രതിനിധികളും മന്ത്രിയെ കഴിഞ്ഞ ദിവസം ധരിപ്പിച്ചിരുന്നു. ഇതേ കുറിച്ച് വാർത്തകളും വന്നിരുന്നു . കൊറോണ കാലഘട്ടത്തിൽ നിറുത്തലാക്കിയ രാത്രികാല സ്റ്റോപ്പുകൾ ഇപ്പോൾ പുനർനിർണയിച്ചപ്പോൾ ഇരിങ്ങാലക്കുട സ്റ്റേഷനെ അവഗണിച്ചതിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്നത്.
സ്ഥലം എം പി യുടെയും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയുടെയും ശ്രദ്ധയിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്‍റെ പ്രശ്നങ്ങൾ ബോധ്യപെടുത്താം ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. റെയിൽവേ വികസനത്തിനായി എല്ലാവരും ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാത്രികാല ട്രെയിനുകളിൽ എത്തുന്നവർക്കായി യാത്ര സൗകര്യങ്ങൾ ഒരുക്കുന്ന കാര്യങ്ങളും പരിഗണിക്കാം എന്നും മന്ത്രി ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി.
എം പി യുടെ അടിയന്തര ശ്രദ്ധ ഇവിടെത്തെ പ്രശനങ്ങൾ പരിഹരിക്കുന്നതിൽ വേണമെന്നും മന്ത്രി പറഞ്ഞു. ഇത്രകാലമായിട്ടും എം പി ഈ സ്റ്റേഷൻ സന്ദർശിച്ചിട്ടില്ല എന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷനും യാത്രക്കാരും കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങളും, ആവശ്യങ്ങളും ഉൾപ്പെട്ട നിവേദനം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിക്ക് കൈമാറി
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി ബിജു പി എ , പി സി സുബാഷ് , ജോഷ്വാ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. മന്ത്രി യാത്രക്കാരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കി. സ്റ്റേഷനിലെ റെയിൽവേ ജീവനക്കാരോടും സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com