കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ 42-ാം വാർഷിക പൊതുയോഗം ഞായറാഴ്ച വ്യാപാര ഭവൻ ഹാളിൽ

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ 42-ാം വാർഷിക പൊതുയോഗം ജൂലൈ 16 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് വ്യാപാരഭവൻ ഹാളിൽ ചേരും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിക്കും.

ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഭദ്രം പദ്ധതിയിലെ 10 ലക്ഷം രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്യും. എസ്എസ്എൽസി പ്ലസ് ടു അവാർഡുകൾ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്യും.

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാറിനെയും സംഘടനയിലെ അംഗവും നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഫെനി എബിൻ വെള്ളാനിക്കാരനെയും ആദരിക്കും എന്ന് സംഘടന ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ പ്രസിഡന്റ് ഷാജു പാറേക്കാടൻ എന്നിവർ അറിയിച്ചു.

You cannot copy content of this page