ശാന്തിനികേതനിൽ ലഹരിക്കെതിരെയുള്ള സുധീഷ് അമ്മവീട്ടിന്‍റെ ഒറ്റയാൾ നാടകം ‘മോചനം’ അരങ്ങേറി

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ എഴുത്തുകാരനും നാടകകൃത്തുമായ സുധീഷ് അമ്മ വീടിന്‍റെ മോചനം എന്ന ഒറ്റയാൾ നാടകം അവതരിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളിലേക്ക് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം എന്ന നിലയിൽ നാടകം ഏറെ പ്രയോജനപ്രദമായി.. കെ.എൽ. അർജ്ജുൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വായന ദിന സമാപന പരിപാടികളും നടന്നു.

continue reading below...

continue reading below..


എസ്.എൻ.ഇ.എസ് പ്രസിഡന്റ് കെ.കെ കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ, മാനേജർ എം. എസ്. വിശ്വനാഥൻ, പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർ പ്രേംലത മനോജ്, കെ.സി. ബീന, ശാരിക ജയരാജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

You cannot copy content of this page