കാക്കത്തുരുത്തി : എസ് എൻ ജി എസ് യു പി കാക്കത്തുരുത്തി സ്കൂളിൽ പഠനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ബിജോയ് കളരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സന്ദീപ് പി എസ് അധ്യക്ഷത വഹിച്ചു.
രക്ഷകർത്താക്കൾ പിടിഎ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി സംഘടന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ഈ വർഷത്തെ മികവ് പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം സ്മിത സ്വാഗതം ആശംസിച്ചു