എം എസ് എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ യോഗം ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഗുലാം മുഹമ്മദ് എൻ. എ. അധ്യക്ഷനായിരുന്നു.

എം.എസ്.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദീൻ, ജില്ലാ സെക്രട്ടറി എ.കെ. അബ്ദുൽ റഹിമാൻ, ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ്‌ പി.എ. ഷഹീർ, ജില്ലാ ട്രഷറർ എം. പി. ബഷീർ, യൂണിറ്റ് സെക്രട്ടറി പി. എ. നസീർ, വൈസ് പ്രസിഡന്റ്മാരായ എ.എ. ഷെയ്ഖ് ദാവൂദ്, പി.എ. നാസർ എന്നിവർ സംസാരിച്ചു.

ഹജ്ജാജിമാർക്ക് യാത്രയയപ്പും, കൗൺസിലർമാരായ സെറീന ഫിറോസ്‌, ലീന. പി. ആന്റണിഎന്നിവർ നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കരിയർ ഗൈഡൻസ് ക്ലാസും ഇതോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page