കെ – ഫോണ്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡല ഉദ്ഘാടനം ജൂണ്‍ 5 ന്

ഇരിങ്ങാലക്കുട : സാര്‍വ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത കെ – ഫോണ്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 5 ന് നടക്കും. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനവും അന്നേദിവസം നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.

വൈകീട്ട് 3 ന് നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ ഫോൺ നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി കെ – ഫോണ്‍ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം സംപ്രേക്ഷണം ചെയ്യും.


സംഘാടക സമിതി ചെയർപേഴ്സൺ ആയി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും കൺവീനറായി ജില്ലാ കളക്ടറുടെ പ്രതിനിധിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അംഗങ്ങളായും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.


സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ കെ നായർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ലത, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി,പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ധനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O