ഇരിങ്ങാലക്കുട | മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയൊമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി സ്മാരക മന്ദിരത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, നഗരസഭ ചെയർപേഴ്സൺ സുജ സഞ്‌ജീവ് കുമാർ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് , നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി , ആളൂർ മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ,ബ്ലോക്ക് ഭാരവാഹികളായ എം.ആർ ഷാജു, ബിബിൻ തുടിയത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ, ജനപ്രതിനിധികൾ മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O