ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിൽ നടത്തപ്പെട്ട ജില്ലാ സീനിയർ ഖോ ഖോ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളെജ് ഒന്നാം സ്ഥാനവും, ജി.ഡി.ഇ.എം.എസ് ഗുരുവായൂർ രണ്ടാം സ്ഥാനവും, വ്യാസ കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ മോർനിങ് സ്റ്റാർ ഒന്നാം സ്ഥാനവും, ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും, ജി.ഡി.ഇ.എം.എസ് ഗുരുവായൂർ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിേഴ്സിറ്റിയുടെ സെനേറ്റ് അംഗം മൂവിഷ് കെ.എം സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്രൈസ്റ്റ് കോളെജ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയ് പീനിക്കാപ്പറമ്പിൽ മുഖ്യാഥിതിയായിരുന്നു.
ജില്ലാ ഖോ ഖോ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജാവിയോ ജോസ് അധ്യക്ഷത വഹിച്ചു. കോളജ് കായിക വിഭാഗം മേധാവി ഡോ ബിൻ്റു ടി കല്യാൺ, അസോസിയേഷൻ സെക്രട്ടറി വിനോദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O