കിഴുത്താണി ഗ്രാമീണ വായനശാലയ്ക്ക് അനുവദിച്ച 50000 രൂപയുടെ പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ ചടങ്ങ് മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിച്ചു

കിഴുത്താനി : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ 2022_23 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50000 രൂപയുടെ പുസ്തകങ്ങൾ കിഴുത്താണി ഗ്രാമീണ വായനശാലയ്ക്ക് അനുവദിച്ചു നൽകിയിരുന്നു. പ്രസ്തുത പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ ചടങ്ങ് കീഴുത്താനിഗ്രാമീണ വായനശാലയിൽ ചേർന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

continue reading below...

continue reading below..


ഗ്രാമീണ വായനശാല പ്രസിഡൻറ് കെ എൻ സുരേഷ് കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേം രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് രമേഷ്, കാരണം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വൃന്ദ അജിത് കുമാർ, കാറളം സർവീസ് സഹകരണസംഘം പ്രസിഡൻറ് കെ എസ് ബാബു, മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ജി മോഹനൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


കിഴുത്താനി ഗ്രാമീണ വായനശാല സെക്രട്ടറി ടി പ്രസാദ് സ്വാഗതവും ഗ്രാമീണ വായനശാല ലൈബ്രേറിയൻ ഓമന രാജു നന്ദിയും പറഞ്ഞു

You cannot copy content of this page