പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ

ഇരുചക്ര വാഹനത്തിൽ ഒളിപ്പിച്ച പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ, പ്രതിയുടെ വീട് ഒരു സമാന്തരബാർ പോലെയെന്ന് പിടികൂടിയ ഇരിങ്ങാലക്കുട റെയിഞ്ച് എക്സൈസ് സംഘം പറയുന്നു

ഇരിങ്ങാലക്കുട : അനധികൃത മദ്യ വില്പന നടത്തിയ വരന്തരപ്പിള്ളി സ്വദേശിയെ പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി ഇരിങ്ങാലക്കുട റെയിഞ്ച് എക്സൈസ് സംഘം പിടികൂടി.

വരന്തരപ്പിള്ളി പാത്തിക്കിരിചിറ ഓളാട്ടുപുറം വീട്ടിൽ ഡേവിസ് (59 ) നെ യാണ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.പി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ചൊവാഴ്ച അറസ്റ്റ് ചെയ്തത്. ഉച്ചയോടെ പാലിയേക്കരയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്.


അര ലിറ്റർ കുപ്പികളിലായി ഇരുചക്ര വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളുടെ ഇരുചക്രവാഹനം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പേരിൽ നാല് കേസുകൾ നിലവിൽ ഉണ്ടെന്നും വീട് ഒരു സമാന്തര ബാർ ആയി പ്രവർത്തിക്കുന്ന ഇയാളുടെ കൈവശം വിവിധ കമ്പനികളുടെ മദ്യം ഏത് അളവിലും ലഭ്യമാണെന്നും ഡ്രൈ വേഡകളിൽ ഇയാൾ വലിയ അളവിലാണ് മദ്യം വിൽപ്പന നടത്തുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രിവന്റ്യൂ ഓഫീസർ കെ ടി പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ എ ടി ഷാജി, ടി അജിത് കുമാർ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O