രാമായണ മാസാചരണ സന്ദേശം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ രാമായണ മാസാചരണത്തിന്‍റെ ഭാഗമായി അമ്മാടം സെന്‍റ് ആന്‍റണീസ് ഹയർ സെക്കന്‍ററി സ്കൂളിലെ മുൻ അധ്യാപിക കെ.വി. രാധാമണി വിദ്യാർത്ഥികൾക്ക് രാമായണ സന്ദേശം കൈമാറി.

ഭദ്ര വാര്യർ രാമായണ പാരായണവും ദേവജ് ആമുഖപ്രഭാഷണവും നടത്തി. പി. ആർ. സനുഷ ദശപുഷ്പങ്ങളെ പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ, കൺവീനർ വി. എസ്. നിഷ, അമൃത, കെ.വി. റെനിമോൾ എന്നിവർ നേതൃത്വം നൽകി. ചിത്രകലാധ്യാപകൻ ടി.കെ. വിജയൻ ശ്രീരാമന്‍റെയും സീതയുടെയും വനവാസത്തിന്‍റെ ചിത്രം വരച്ച് പ്രദർശിപ്പിച്ചു.

You cannot copy content of this page