വല്ലക്കുന്ന് : വല്ലക്കുന്ന് സെൻറ് അൽഫോൻസാ ദൈവാലയത്തിൽ ഊട്ടു തിരുനാളിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. വിൽസൺ ഈരത്തറ കൊടിയേറ്റം നടത്തി. ജൂലൈ 28 ന് രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് നേർച്ച ഊട്ട്. നവ നാൾ ദിനമായ ജൂലൈ 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം, ആശിർവാദം എന്നിവ നടത്തപ്പെടുന്നതാണ്.
തിരുനാൾ ദിനമായ ജൂലൈ 28 വെള്ളിയാഴ്ച രാവിലെ 6:30, 8:30, 10:30 വൈകിട്ട് 5 മണി എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.രാവിലെ 10 30 ന് ഉള്ള ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് സെന്റ് സേവിയേഴ്സ് സ്കൂൾ പീച്ചിനിക്കാട് ഫാ. വിനിൽ കുരിശുംതറ സി.എം.എഫ് മുഖ്യകാർമികത്വം വഹിക്കുന്നതും, ദീപിക മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി വചന സന്ദേശം നൽകുന്നതും ആയിരിക്കും.
ജൂലൈ 29 ശനിയാഴ്ച വൈകിട്ട് 5 .30ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബാനയും ഉണ്ടായിരിക്കുന്നതാണ്. നേർച്ച ഊട്ടിന്‍റെ ഭാഗമായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു, ഏകദേശം മുപ്പതിനായിരം പേർ നേർച്ച ഊട്ടിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉള്ളവർക്കും നേർച്ച ഊട്ടിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O