ഒഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 പേക്കറ്റുകളിലായി 70 കിലോയോളം കഞ്ചാവ് കണ്ടെത്തി

ഇരിങ്ങാലക്കുട : താണിശ്ശേരി ചുങ്കത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് കിലോയോളം തൂക്കം വരുന്ന 40 പേക്കറ്റുകളിലായി 70 കിലോയോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സി ഐ അനീഷ് കരീം സംഘവും നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതേത്തുടർന്ന് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Continue reading below...

Continue reading below...

.