ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന വെബ് ഡെവലപ്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു. അക്കാദമിക് പരിശീലനവും ഇൻഡസ്ട്രി ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് ക്യാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കമ്പനിയായ ‘ടാൽറോപ്പി’ലെ വിദഗ്ധർ നേതൃത്വം നൽകി.
Continue reading below...

Continue reading below...
‘റിയാക്ട് ജെ എസ് ‘ എന്ന സാങ്കേതിക വിദ്യയിലായിരുന്നു പരിശീലനം. അധ്യാപകരായ ജാസ്മിൻ ജോളി, മാഗ്നിയ ഡേവിസ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.