ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ല വാർഷിക കൗൺസിൽ ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ല വാർഷിക കൗൺസിൽ മാർച്ച് 26 ഞായറാഴ്ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാവിലെ 9 30ന് ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥി ആയിരിക്കും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

continue reading below...

continue reading below..


ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ. നേത്രദാസ് അധ്യക്ഷത വഹിക്കുന്നതാണ്. ഐക്യരാഷ്ട്രസഭ 2023 വർഷം അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിന് ഭാഗമായി ഈ ജില്ലാ സമ്മേളനത്തിന്റെ സന്ദേശം ജീവിതശൈലി രോഗങ്ങളും ചെറു ധാന്യങ്ങളും എന്നതാണ്. സമ്മേളനത്തിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും ചെറു ധാന്യങ്ങളുടെ പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

പാചക മത്സരത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നായി 35ൽ അധികം ടീമുകൾ പങ്കെടുക്കുന്നു. പാചക മത്സരം സന്ദർശിക്കുന്നതിനും മില്ലറ്റ് എക്സ്പോ സന്ദർശിക്കുന്നതിനും പൊതുജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

You cannot copy content of this page