കേരള ഫീഡ്സിന്റെ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പിരിഞ്ഞ് പോയ തൊഴിലാളികൾ ധർണ്ണ നടത്തി

കല്ലേറ്റുംകര : പിരിഞ്ഞ് പോയ തൊഴിലാളികളുടെ (ടി.ബി.എഫ്) ഉടൻ അനുവദിക്കുക, സർവീസിലിരിക്കെ മരണപ്പെട്ട തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകുക, പിരിഞ്ഞ് പോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകും വരെ മെഡിക്കൽ സംരക്ഷണം ഉറപ്പ് വരുത്തുക, ആശ്രിത നിയമനത്തിന് നിയമ പരിരക്ഷ ഉറപ്പുവരുത്ത എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പിരിഞ്ഞ് പോയ തൊഴിലാളികൾ കേരള ഫീഡ്സിന് മുൻപിൽ ധർണ്ണ നടത്തി.

കെ.ബി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. പി.പി രവി, കെ.കെ. ഷൺമുഖൻ’ പി.എ.രാജൻ, എം.പി. സുരേഷ്, പി.എ .അജയഘോഷ്, കെ.കെ. മുരളി, കെ.എൽ. ജെയിംസ് , ടി.എം.അജയൻ എന്നിവർ അഭ്യവാദ്യം ചെയ്ത് സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page