ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തൈപ്പൂയ മഹോത്സവം ജനുവരി 26ന് ആഘോഷിക്കും. അന്നേദിവസം വൈകിട്ട് 4 മണി മുതൽ ഇരിങ്ങാലക്കുട രാജീവ് വാര്യർ & പാർട്ടി നയിക്കുന്ന ശീവേലി. 5 45 ന് ഭരതനാട്യം അവതരണം അപർണ രാമചന്ദ്രൻ, 6 45 ന് ദീപാരാധന തുടർന്ന് ഏഴുമണിക്ക് വയലിൻ കച്ചേരി. അവതരണം കുമാരി ഗംഗ ശശിധരൻ & കുമാരി പാർവതി.

continue reading below...

continue reading below..ജനുവരി 27 ശനിയാഴ്ച വൈകിട്ട് 5 30ന് സംഗീതാർച്ചന അവതരണം ശ്രീപാർവതി കൃഷ്ണ & ശ്രീദേവിക കൃഷ്ണ. 6 മണിക്ക് അപർണ പള്ളിപ്പാട്ട്, അഡ്വ. ഉത്തര ജയകുമാർ എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം. 6 35ന് ചിന്തുപാട്ടോടുകൂടി മഹാ ഹിഡുംബ പൂജ അവതരണം ശ്രീ വിഷ്ണുഭദ്ര ചിന്ത സംഘം ആയിരംകോൾ എടക്കുളം. വൈകിട്ട് 7 10 ന് തിരുവാതിരക്കളി അവതരണം തെക്കേ മനവലശ്ശേരി എൻഎസ്എസ് കരയോഗം. വൈകിട്ട് 7 30 മുതൽ സോപാനസംഗീതാ അർച്ചന, അവതരണം സലീഷ് നനദുർഗ്ഗ ആൻഡ് പാർട്ടി.

You cannot copy content of this page