ഇരിങ്ങാലക്കുട : തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഫിനിഷിങ് സ്കൂൾ ഉദ്ഘാടനം തൃശ്ശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്റേ ഐ.പി.എസ് നിർവഹിച്ചു. മാനേജർ ജാതവേദൻ അധ്യക്ഷത വഹിച്ചു.
വ്യക്തി വികസനം ഓരോ വിദ്യാർത്ഥിയെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്നും മാറ്റങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് ഫിനിഷിങ് സ്കൂൾ പോലെയുള്ള നൂതനാശയങ്ങൾ ഉപകാരപ്രദമായിരിക്കുമെന്നും ഐശ്വര്യ ഡോങ്റേ അഭിപ്രായപ്പെട്ടു.
വൈസ് പ്രിൻസിപ്പൽ റിന്റോ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ രേഖ രമേശ് നന്ദിയും പറഞ്ഞു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews