ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ കപുവാസ് യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. അധ്യാപക വിദ്യാർത്ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോൺഫറൻസുകൾ, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാൻസഫർ എന്നി മേഖലകളിലാണ് സഹകരണം.
കപുവാസ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി റെക്ടർ ഡോ. അൻൻ്റോണിയസ് ഹട്ട് , വൈസ് റെക്ടർ ഡോ. അയ് ഡ ഫിട്രിയാനി എന്നിവരും ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് മാനേജർ ഫാ.ജോയ് പീനിക്കാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ്, ഡീൻ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഡോ.കെ. ജെ വർഗിസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ക്രൈസ്റ്റ് കോളേജിനു വിവിധ രാജ്യങ്ങളിലായി ഇരുപത്തിയാറോളം യൂണിവേഴ്സി റ്റികളുമായി പഠന ഗവേഷണ മേഖലകളിൽ ധാരണയുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com