സെന്റ് ജോസഫ്സ് കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം ‘മെട്രിയോഷ്ക 2024’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഈ വർഷം വജ്രജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ പൂർവ്വ വിദ്യാർത്ഥിസംഗമം ‘മെട്രിയോഷ്ക 2024’ സംഘടിപ്പിച്ചു. സുപ്പീരിയർ ജനറൽ ഹോളി ഫാമിലി കോൺഗ്രിഗേഷൻ മദർ ഡോ. സിസ്റ്റർ ആനി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കാലാലയത്തിലെ 60 പൂർവ്വ വിദ്യാർത്ഥിനികൾ 60 ദീപം തെളിയിച്ച് ഉദ്ഘാടന ചടങ്ങിൽ പങ്കുചേർന്നു. 1996 ബാച്ചിലെ മിസ്സ് അഞ്ജന ശങ്കറിനെ ( സീനിയർ ജേർണലിസ്റ്റ്- ദി നാഷ്ണൽ) മികച്ച പൂർവ്വ വിദ്യാർത്ഥിനിക്കുള്ള അവാർഡ് നൽകി ആദരിച്ചു.

അലുംനെ അസോസിയേഷൻ ചെയർപേഴ്സൺ കൂടിയായ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസ അർപ്പിച്ച് സംസാരിച്ചു.

വാർഷിക വാർത്താ പ്രസിദ്ധീകരണമായ ‘ഡോമസ് ജോസഫൈറ്റ് ‘ൻ്റെ പ്രകാശനവും നടത്തപ്പെട്ടു. അഞ്ച് വർഷം യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ട്രസ് ആയിരുന്ന മിസ്സ് ആശ ആർ . കെ . മേനോന്റെ ഏകാഭിനയ പ്രകടനവും കാഴ്ചവച്ചു. ഈ അദ്ധ്യയന വർഷത്തിൽ കലാലയത്തിൽ നിന്നും വിരമിക്കുന്ന ഡോ. റോസ് ലിൻ അലക്സ്,സിസ്റ്റർ .അല്ലി ആൻ്റണി, റോസിലി കെ .ഡി , ലൂസി എൻ.ടി എന്നിവരെ ആദരിച്ചു.

പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ നടന്ന ചടങ്ങിന് സെന്റ് ജോസഫ്സ് കോളേജ് അലുംനെ അസോസിയേഷൻ പ്രസിഡന്റ് ടെസ്സി വർഗീസ് സ്വാഗതം ആശംസിച്ചു. 1983 ബാച്ചിലെ ലത ജോസഫ് നന്ദി രേഖപ്പെടുത്തി.

You cannot copy content of this page