പോലീസ് ഇൻക്വസ്റ്റിനായി വനിതാ പഞ്ചായത്തംഗത്തെ രാത്രി വിളിച്ചുവരുത്തിയതായി പരാതി, കാട്ടൂർ എസ്.ഐ യെതിരേ എസ്.പി ക്ക് പരാതി

പടിയൂർ : പടിയൂർ വനിതാ പഞ്ചായത്തംഗത്തെ ഇൻക്വസ്റ്റ് നടപടികൾക്കായി രാത്രിയിൽ പോലീസ് വിളിച്ചുവരുത്തിയതായി പരാതി. പടിയൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ജയശ്രീലാലാണ് കാട്ടൂർ എസ്.ഐ.യെതിരേ എസ്.പി.ക്ക് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 26-നാണ് സംഭവം നടന്നത്. പടിയൂർ പഞ്ചായത്ത് മൂന്നാംവാർഡിൽ ഒരു ഗൃഹനാഥൻ വി ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവം പോലീസി നെ വിളിച്ചറിയിച്ചപ്പോൾ മൃതദേഹം അഴിച്ച് ആശു പത്രിയിൽ എത്തിക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ജയശ്രീ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടുകാർ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യെ ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ രാത്രി പത്തരയോടെ കാട്ടൂർ പോലീസ് സ്ഥലത്തെത്തി. എന്നാൽ പഞ്ചായത്ത് അംഗം വരാതെ മൃതദേഹം അഴിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു എസ്.ഐ.

ഇതേത്തുടർന്ന് ചെന്ത്രാപ്പിന്നിയി ലെ ബന്ധു വീട്ടിൽനിന്ന് വിളിച്ചുവരുത്തിയാണ് മൃതദേഹം താഴെ ഇറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതെന്നും പുലർച്ചെ നാലിന് ഇൻക്വസ്റ്റ് പൂർത്തിയാകുന്നതുവരെ പോകാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

പോലീസ് നടപടികൾക്ക് മറ്റാരെയും ആവശ്യമില്ലെന്നിരിക്കെ മനപൂർവം വിഷമിപ്പിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാണ് ജയശ്രീ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ കാട്ടൂർ എസ്.ഐ. യെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

You cannot copy content of this page